ട്രാൻസ്ഫോർമറിന് ഭീഷണിയായി വൻമരം
1440455
Tuesday, July 30, 2024 2:02 AM IST
ഭീമനടി: ഭീമനടി ടൗണിലെ ട്രാൻസ്ഫോർമറിന് ഭീഷണിയായി വൻമരം ചാഞ്ഞുനിൽക്കുന്നു. വില്ലേജ് ഓഫീസിന് മുന്നിലായി പൊതുമരാമത്ത് റോഡിൽ നിൽക്കുന്ന മരമാണ് റോഡിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമറിന് ഭീഷണിയായിരിക്കുന്നത്.
ദിവസവും നൂറുകണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്ന ഭീമനടി-കുന്നുംകൈ റോഡിന് ഇരുവശത്തായാണ് ട്രാൻസ്ഫോർമറും മരവും സ്ഥിതിചെയ്യുന്നത്.
ദുരന്തത്തിന് കാത്തു നിൽക്കാതെ എത്രയും വേഗം മരം മുറിച്ചു മാറ്റണമെന്നാണ് വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്.