കാട്ടാന ആക്രമണം നടന്ന കൃഷിയിടങ്ങൾ എകെസിസി ഭാരവാഹികൾ സന്ദർശിച്ചു
1437402
Saturday, July 20, 2024 1:14 AM IST
പാലാവയൽ: കൂട്ടക്കുഴി, മീനഞ്ചേരി, കോളിത്തട്ട്, ചാവറഗിരി ഭാഗങ്ങളിൽ കാട്ടാന ആക്രമണം നടന്ന കൃഷിയിടങ്ങൾ എകെസിസി ഭാരവാഹികൾ സന്ദർശിച്ചു. അതിരൂപത കമ്മിറ്റി സെക്രട്ടറിമാരായ ഷിജിത് തോമസ് കുഴുവേലിൽ, ജോയി കൊച്ചുകുന്നത്തുപറമ്പിൽ, തോമാപുരം മേഖല പ്രസിഡന്റ് സാജു പടിഞ്ഞാറേട്ട് എന്നിവർ സംബന്ധിച്ചു.
ആർആർടി സംഘത്തെ എത്തിച്ച് കാട്ടാനകളെ ഈ ഭാഗങ്ങളിൽനിന്ന് തുരത്തണമെന്നും കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കർണാടക വനാതിർത്തിയിൽ വൈദ്യുത വേലി സ്ഥാപിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ ആവശ്യപ്പെട്ടു.