കളിക്കളം കുളമായി
1437128
Friday, July 19, 2024 1:48 AM IST
പെരുമ്പട്ട: നിർത്താതെ പെയ്യുന്ന മഴയിൽ മലയോരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. പെരുമ്പട്ട കുലോത്തുംകുണ്ട് തോട് കരകവിഞ്ഞ് സമീപമുള്ള കളിസ്ഥലം വെള്ളത്തിനടിയിലായി.
പെരുമ്പട്ട ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളും നാട്ടിലെ ക്ലബുകാരും കളിക്കാനും കായിക പരിശീലനങ്ങൾക്കും കായികമത്സരങ്ങൾ നടത്തുവാനും ഉപയോഗിക്കുന്നത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലമാണ്.
സ്കൂളിന് സ്വന്തമായി കളിസ്ഥലമില്ല. സ്വന്തമായി കളിസ്ഥലം അനിവാര്യമാണ്.
അധികാരികളുടെ ഭാഗത്തു നിന്നും അനുകൂലമായ നടപടികൾ ഉണ്ടായെങ്കിൽ മാത്രമേ ആ സ്വപ്നം പൂവണിയുകയുള്ളൂ. ഉടൻ തന്നെ അതിനു വേണ്ടിയുള്ള നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.