പാണത്തൂർ ചെമ്പേരിയിൽ പെരുമ്പാമ്പിനെ പിടികൂടി
1436518
Tuesday, July 16, 2024 1:48 AM IST
പാണത്തൂർ: ചെമ്പേരിയിൽ നിന്ന് ഇന്നലെ ഉച്ചയോടുകൂടി പെരുമ്പാമ്പിനെ പിടികൂടി. കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ പെരുമ്പാമ്പിനെ കാണുകയായിരുന്നു. തുടർന്ന് ഫോറസ്റ്റ് വിഭാഗത്തെ അറിയിക്കുകയും പനത്തടി സെക്ഷൻ പാണത്തൂർ ബീറ്റ് സ്റ്റാഫ് ആൻഡ് റെസ്ക്യൂവർ പി.സി.റെജി ആർഎംഎസിന്റെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടുകയുമായിരുന്നു.
പിടികൂടിയ പെരുമ്പാമ്പിനെ റാണിപുരം കർണാടക വനമേഖലയിൽ വിട്ടു. പാണത്തൂർ ഭാഗത്ത് പാമ്പിനെ കണ്ടാൽ വിളിക്കാവുന്ന നമ്പർ:9447551412 (റെജി ആർഎംഎസ്)