‘മിൽമ’യുടെ വിവാഹസമ്മാനം നല്കി
1436195
Monday, July 15, 2024 1:06 AM IST
ബളാംതോട്: മിൽമ മലബാർ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്റെ ക്ഷീരസുമംഗലി പദ്ധതി പ്രകാരം ബളാന്തോട് ക്ഷീരസംഘത്തിലെ കർഷകൻ സൂര്യനാരായണ ഭട്ടിന്റെ മകൾ ഡോ.എസ്.മേഘയ്ക്കുള്ള വിവാഹ സമ്മാനം മിൽമ സൂപ്പർവൈസർ റൊണാൾഡ് ജയൻ കൈമാറി.
സംഘം പ്രസിഡന്റ് കെ.എൻ.വിജയകുമാരൻ നായർ, വൈസ് പ്രസിഡന്റ് സുലേഖ രാധാകൃഷ്ണൻ, സെക്രട്ടറി സി.എസ്.പ്രദീപ് കുമാർ എന്നിവർ സംബന്ധിച്ചു. ക്ഷീരസംഘങ്ങളിലെ അംഗങ്ങളുടെ പെൺകുട്ടികൾക്ക് വിവാഹസമ്മാനമായി 10000 രൂപയും ആശംസാ ഫലകവുമാണ് ക്ഷീരസുമംഗലി പദ്ധതി പ്രകാരം മലബാർ മേഖലാ യൂണിയൻ നൽകുന്നത്.