ഏറ്റവും കൂടുതൽ വീടുകൾ പൂർത്തീകരിച്ച് തൃക്കരിപ്പൂർ പഞ്ചായത്ത്
1435597
Saturday, July 13, 2024 1:39 AM IST
തൃക്കരിപ്പൂർ: ഒരു സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വീടുകൾ പൂർത്തീകരിച്ച പഞ്ചായത്തായി തൃക്കരിപ്പൂർ. 2023-24 വർഷത്തിൽ ലൈഫ് ഭവന പദ്ധതിയിൽ 21 വാർഡുകളിലായി 60 വീടുകളാണ് ഇവിടെ പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറിയത്. പഞ്ചായത്ത് ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ താക്കോൽ കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ അധ്യക്ഷതവഹിച്ചു. ഗുണഭോക്താക്കൾക്ക് നൽകാനുള്ള സമ്മാനം സിയാ ഗോൾഡ് മാനേജിംഗ് ഡയറക്ടർ അബ്ദുൾ ഷുക്കൂർ വിഇഒ രജിഷ കൃഷ്ണന് കൈമാറി. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.മനു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷംസുദീൻ ആയിറ്റി, എ.കെ.ഹാഷിം, എം.സൗദ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.എസ്.നജീബ് , വി.പി.പി.ഷുഹൈബ്, ദാരിദ്യ ലഘൂകരണ വർക്കിംഗ് ഗ്രൂപ്പ് അധ്യക്ഷ എം.ഷൈമ, പഞ്ചായത്തംഗങ്ങളായ എം.രജീഷ് ബാബു, കെ.വി.കാർത്യായനി, ഇ.ശശിധരൻ, പഞ്ചായത്ത് സെക്രട്ടറി പി.അരവിന്ദൻ, നവകേരളം ആർപി പി.വി.ദേവരാജൻ എന്നിവർ പ്രസംഗിച്ചു.