വൈദ്യുതി വകുപ്പ് ജീവനക്കാരോടാണ്... അപകടം വരാൻ കാക്കണോ ?
1435038
Thursday, July 11, 2024 1:31 AM IST
തൃക്കരിപ്പൂർ: മഴക്കാലം തുടങ്ങിയിട്ടും വൈദ്യുത ലൈനുകളിലും ട്രാൻസ്ഫോർമറിലും കയറിയ കാടും പടലും നീക്കാതെ കെഎസ്ഇബി അധികൃതർ. തൃക്കരിപ്പൂർ ടൗണിലും കൊയോങ്കര ഗവ. ആയുർവേദ ആശുപത്രി പരിസരത്തുമാണ് അപകട സാധ്യതയോടെ വള്ളിപ്പടർപ്പുകൾ ട്രാൻസ്ഫോർമറിലും വൈദ്യുത തൂണുകളിലും കമ്പികളിലും പടർന്നുകയറിയ നിലയിലുള്ളത്.
തൃക്കരിപ്പൂർ ടൗണിലെ ബസ് സ്റ്റാൻഡിനും രജിസ്ട്രാർ ഓഫീസിനും ഇടയിലുള്ള ട്രാൻസ്ഫോർമറിൽ വള്ളി പടർന്നു കയറിയ വിവരം നാട്ടുകാർ കെഎസ്ഇബിഅധികൃതരെ വിളിച്ചറിയിച്ചിട്ടും കാട് വെട്ടി നീക്കിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. അപകടം വന്നശേഷം കാടും പടലും നീക്കാനാണോ ഉദ്ദേശമെന്ന് നാട്ടുകാർ ചോദിക്കുന്നു.