പ്രതിരോധമരുന്ന് വിതരണം നടത്തി
1431204
Monday, June 24, 2024 1:05 AM IST
പാലാവയൽ: പാലാവയൽ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നല്ലോംപുഴ മാതൃകാ ഹോമിമോ ആശുപത്രിയുടെ സഹകരണത്തോടെ പാലാവയൽ, ചാവറഗിരി എന്നിവിടങ്ങളിൽ ഡെങ്കിപ്പനി പ്രതിരോധ ഹോമിയോ മരുന്ന് വിതരണം നടത്തി.
ഇടവക വികാരി ഫാ.ജോസ് മാണിക്കത്താഴെ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യൻ അമ്പിളികുന്നേൽ അധ്യക്ഷതവഹിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പ്രശാന്ത് പാറേക്കുടിലിൽ, ഡോ.അശ്വിനി വിനോദ്, നാരായണൻ, സോമി അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
ചിറ്റാരിക്കാൽ: വൈഎംസിഎ ചിറ്റാരിക്കാൽ യൂണിറ്റിന്റെയും ഈസ്റ്റ് എളേരി പഞ്ചായത്ത് ഗവ. മാതൃകാ ഹോമിയോ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ ഡെങ്കിപ്പനി പ്രതിരോധ മരുന്നുവിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. വൈഎംസിഎ ചിറ്റാരിക്കാൽ യൂണിറ്റ് പ്രസിഡന്റ് ബിനോ മടപ്പാട്ട് അധ്യക്ഷനായി. റോഷൻ എഴുത്തുപുരക്കൽ, ഷിജിത്ത് കുഴുവേലിൽ, സാബു കുഴുവേലിൽ, ടോം മനോജ്, ജോസ് ജിജി, സ്കറിയ ജോയ് എന്നിവർ നേതൃത്വം നൽകി. രണ്ടായിരത്തോളം പേർക്ക് പ്രതിരോധമരുന്ന് നല്കി.