സംഗീതവിരുന്നൊരുക്കി പാണത്തൂർ ജിഡബ്ല്യുഎച്ച്എസ്
1430729
Saturday, June 22, 2024 1:01 AM IST
പാണത്തൂർ: ലോക സംഗീത ദിനത്തിൽ പാണത്തൂർ ജിഡബ്ല്യുഎച്ച്എസ് വിവിധ സംഗീതവിരുന്നൊരുക്കി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സുപ്രിയ ശിവദാസ് ഉദ്ഘാടനം ചെയ്തു.
കലാകാരന്മാരായ ഗോപിനാഥ് (ഹാർമോണിയം), രാജേഷ് കുന്നുംകൈ (തബല), ജിഷ്ണു (ഓടക്കുഴൽ), അജേഷ് (വയലിൻ), അനുഗ്രഹ് (ചെണ്ട) എന്നിവരെ ചടങ്ങിൽ ആദരിച്ചു. പിടിഎ പ്രസിഡന്റ് പി.തമ്പാൻ അധ്യക്ഷതവഹിച്ചു.
എസ്ആർജി കൺവീനർമാരായ സവിത, മനീഷ, അഞ്ജു എന്നിവർ പ്രസംഗിച്ചു. മുഖ്യാധ്യാപകൻ എ.എം.കൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മെറീന നന്ദിയും പറഞ്ഞു.