ഇടിമിന്നലിൽ വ്യാപകനാശം
1424307
Thursday, May 23, 2024 12:44 AM IST
കുന്നുംകൈ: വേനൽ മഴയോടൊപ്പം അപകടങ്ങളും പെയ്തിറങ്ങുന്നു.ഇന്നലെ വൈകുന്നേരം മഴയുടെ മുന്നോടിയായി വന്നെത്തിയ അതിശക്തമായ ഇടിമിന്നലിൽ പെരുമ്പട്ട മുള്ളിക്കാട് പി.സി.സലാമും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. വീട്ടിലെ വൈദ്യുതി സംവിധാനം പാടെ നശിച്ചു. മെയിൻ സ്വിച്ച്,മീറ്റർ, ഡിപി ബോർഡ്, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, സ്വിച്ച് ബോർഡുകൾ എല്ലാം കത്തി നശിച്ചു,
വീട്ടിൽ സലാമിന്റെ ഭാര്യയും മക്കളും ഉണ്ടായിരുന്നെങ്കിലും അപകടമില്ലാതെ രക്ഷപെടുകയായിരുന്നു. അയൽവാസിയായ പ്രവാസി എൻ.പി.നാസറിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ കുഴൽ കിണറും അനുബന്ധ സംവിധാനങ്ങളും തകർന്നു. വൻ സ്ഫോടന ശബ്ദത്തോടെ കിണറിന്റെ പൈപ്പുകൾ മീറ്ററുകൾ ദൂരത്തേക്ക് പൊട്ടിതെറിച്ചു പോയി .