ട്രെയിൻ തട്ടിമരിച്ചു
1416744
Tuesday, April 16, 2024 10:30 PM IST
കൊന്നക്കാട്: കൊന്നക്കാട് സ്വദേശിയെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വട്ടക്കയത്തെ ചന്ദ്രൻ(60) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 5.30ഓടെയാണ് മൃതദേഹം കാണപ്പെട്ടത്. ഭാര്യ: ചന്ദ്രാവതി. മക്കൾ: നിതിൻ, ധന്യ. മരുമകൾ: രശ്മി.ചുള്ളിയിലെ പരേതനായ ആലക്കോടൻ ശങ്കരൻ മണിയാണിയുടെയും കല്യാണി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ:മനോഹരൻ, സുധാകരൻ, രത്നാകരൻ, ഗീത, പുഷ്പ, സുലോചന, അജിത.