ആമില്‍ ഹസന് നയിക്കും
1415348
Tuesday, April 9, 2024 7:37 AM IST
കാസര്‍ഗോഡ്: 12 മുതല്‍ തലശേരി കോണോര്‍വയല്‍ കെസിഎ സ്റ്റേഡിയത്തിലും വയനാട് കൃഷ്ണഗിരി കെസിഎ സ്റ്റേഡിയത്തിലുമായി നടക്കുന്ന അണ്ടര്‍-16 ആണ്‍കുട്ടികളുടെ ഉത്തരമേഖല അന്തര്‍ ജില്ലാ മത്സരങ്ങള്‍ക്കുള്ള കാസര്‍ഗോഡ് ജില്ലാ ടീമിനെ ആമില്‍ ഹസന് നയിക്കും.
ശ്രീഹരി ശശിയാണ് ഉപനായകന്‍. മറ്റു ടീമംഗങ്ങള്‍: സി.ഇഷാന്, അഹമ്മദ് ഷാബിന്, റിഷഭ് ശോഭന്‍, അനന്തു മണികണ്ഠന്, സി. എന്‍.നന്ദകിഷോര്‍, കെ.അഷ്ലേഷ്, മുഹമ്മദ് സജ്ജാദ്, ഇഷാന് സാജു, ആയാന് മുഹമ്മദ്, മുഹിയുദ്ദീന് സിദാന്,അബ്ദുല്ല അയ്മാന്‍, സി.മുഹമ്മദ് നുസൈം, എന്‍.സൂര്യദേവ്. കോച്ച്:ഷദാബ് ഖാന്. മാനേജര്‍ : കെ.ടി.നിയാസ്.