വനം വകുപ്പിന് സുരക്ഷയ്ക്കും നിരീക്ഷണത്തിനും ഇനി ഡ്രോണ്‍
1396759
Saturday, March 2, 2024 1:50 AM IST
കാസര്‍ഗോഡ്: പൊതുജന സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി വനം വകുപ്പിന് ഇനി ഡ്രോണ്‍ നിരീക്ഷണ സംവിധാനം. കാസര്‍ഗോഡ് വികസന പാക്കേജിലൂടെ 11.8 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഡ്രോണ്‍ ഒരുക്കിയത്.
വനം വകുപ്പിന്റെ ഡ്രോണ്‍ നിരീക്ഷണ സംവിധാനത്തിന്റെ ഉദ്ഘാടനം കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍വഹിച്ചു.
ജില്ലയിലെ വനാതിര്‍ത്തിയില്‍ വന്യജീവി ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഡ്രോണിലൂടെ നിരീക്ഷിക്കും.
മണല്‍ കടത്ത്, മരം കൊള്ള, മൃഗവേട്ട തുടങ്ങിയവ കണ്ടെത്താനും ഡ്രോണ്‍ നിരീക്ഷണം വഴി സാധിക്കും.
കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷല്‍ ഓഫീസര്‍ വി. ചന്ദ്രന്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. അഷറഫ്, കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ.പി. ശ്രീജിത് എന്നിവര്‍ പ്രസംഗിച്ചു.