ഭിന്നശേഷിക്കാര്‍ക്കായി തൊഴില്‍മേള സംഘടിപ്പിക്കും: മന്ത്രി ആർ. ബിന്ദു
1396512
Friday, March 1, 2024 1:11 AM IST
പെര്‍ള: ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസം സാമൂഹിക നീതി മന്ത്രി ആര്. ബിന്ദു പറഞ്ഞു. എന്മകജെ മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. എ.കെ.എം. അഷറഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
കെഎസ്എസ്എം എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഇബ്രാഹിം, ജില്ലാ പഞ്ചായത്തംഗം നാരായണ നായക്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ആര്യ പി. രാജ്, കേരള സാമൂഹ്യ സുരക്ഷാ മിഷന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍, സ്ഥിരംസമിതി അധ്യക്ഷരായ ബി.എസ്. ഗംഭീര, സൗദാബി ഹനീഫ, ജയശ്രീ.എ. കുലാല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അനില്‍കുമാര്‍, ബട്ടുഷെട്ടി, പഞ്ചായത്തംഗങ്ങളായ മഹേഷ് ഭട്ട്, ശശിധര കുമാര്‍, ഇന്ദിര , രാമചന്ദ്ര ,നരസിംഹ പൂജാരി, രൂപവാണി ആര് ഭട്ട്, ഫാത്തിമത്ത് ജഹനാസ് ഹംസാര്‍, രാധാകൃഷ്ണ നായക്, കുസുമാവതി, സറീന മുസ്തഫ, ഉഷകുമാരി, ആശാലത, അസി.സെക്രട്ടറി ടി.ഗിരീഷ് , സിഡിഎസ് ജലജാക്ഷി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പ്രേമലത, ചെറുകിട വ്യവസായ അസോസിയേഷന് പ്രസിഡന്റ് രാജറാം പെര്‍ള, മാനേജ്മെന്റ് കമ്മിറ്റി എക്സിക്യൂട്ടീവ് മെംബര്‍ എ.എ. ആയിഷ, രാഷ്ട്രീയ പ്രതിനിധികളായ മായിക നായ്ക്, സിദ്ദിഖ് ഒളമുഗര്‍, രാമകൃഷ്ണ റായ്, കെ. രവി, സുമിത്ത് രാജ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സോമശേഖര സ്വാഗതവും സെക്രട്ടറി എം. ഹംസ നന്ദിയും പറഞ്ഞു.