തൃക്കരിപ്പൂർ സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു
1395879
Tuesday, February 27, 2024 6:34 AM IST
തൃക്കരിപ്പൂർ: സർക്കാർ പ്ലാൻ ഫണ്ടിലും കിഫ്ബി മുഖേനയും തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി കെട്ടിട സമുച്ചയങ്ങൾ തുറന്നു. ജില്ലാ പഞ്ചായത്ത് നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും കാസർഗോഡ് ഡവലപ്മെന്റ് പാക്കേജിൽ നിർമിച്ച പാചകപ്പുരയുടെയും ഉദ്ഘാടനവും നടന്നു.
നാലു കോടി രൂപയിലധികം ചെലവിട്ട് നിർമിച്ചതാണ് കെട്ടിടങ്ങൾ. സ്കൂൾതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. മനു, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ചന്ദ്രമതി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.പി. ബാലദേവി, ജില്ലാ വിദ്യാകിരണം കോ-ഓർഡിനേറ്റർ എം. സുനിൽകുമാർ,പ്രിൻസിപ്പൽ പി. സീമ, മുഖ്യാധ്യാപിക ഇ.കെ. ബൈജ, പിടിഎ പ്രസിഡന്റ് എ.ജി. നൂറുൽ അമീൻ, എന്നിവർ പ്രസംഗിച്ചു.