കർഷക സമരത്തിന് ഐക്യദാർഢ്യം
1395675
Monday, February 26, 2024 1:39 AM IST
ചിറ്റാരിക്കാൽ: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ ടൗണിൽ തിരിതെളിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. കർഷക മക്കളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോർജുകുട്ടി കരിമഠം അധ്യക്ഷത വഹിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗിൽ റോയി, ശാന്തമ്മ ഫിലിപ്പ് ,ജോയി ജോസഫ്, ടോമി പ്ലാച്ചേരി, ജോസ് കുത്തിയതോട്ടിൽ, ഗോപാലകൃഷ്ണൻ, ജോബിൻ ബാബു, ഷോണി കലയത്താങ്കൽ എന്നിവർ പ്രസംഗിച്ചു.