കുറ്റിക്കോൽ: കരിവേടകം എയുപി സ്കൂളിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിന് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പുതിയ സ്കൂൾ ബസ് അനുവദിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി അറിയിച്ചു.
സ്കൂളിന്റെ 48-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ ഫാ. ആന്റണി ചാണക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം മുഖ്യാതിഥിയായി. പഞ്ചായത്തംഗവും പിടിഎ പ്രസിഡന്റുമായ ജോസ് പാറത്തട്ടേൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷമീർ കുമ്പക്കോട്, മുഖ്യാധ്യാപിക സി.ജെ. എൽസമ്മ, മേരിപുരം സെന്റ് മേരീസ് ഹൈസ്കൂൾ മുഖ്യാധ്യാപകൻ ബ്രില്യന്റ് ആലുങ്കൽ, കൃഷ്ണജിത്ത് ശങ്കരംപാടി, പുണ്യ കൃഷ്ണൻ ചുഴുപ്പ്, ഹരികുമാർ എന്നിവർ പ്രസംഗിച്ചു.