സെന്റ് പയസ് കോളജിന് ലാപ്ടോപ്പുകൾക്കായി ജോസ് കെ. മാണി എംപിയുടെ 5.15 ലക്ഷം
1394818
Friday, February 23, 2024 1:20 AM IST
രാജപുരം: സെന്റ് പയസ് ടെൻത് കോളജിലെ കമ്പ്യൂട്ടർ ലാബിലേക്ക് ലാപ്ടോപ്പുകൾ വാങ്ങുന്നതിന് ജോസ് കെ. മാണി എംപിയുടെ വികസനഫണ്ടിൽ നിന്ന് 5.15 ലക്ഷം രൂപ അനുവദിച്ചു.
കള്ളാർ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോയുടെ അഭ്യർഥന പ്രകാരമാണ് നടപടി. വിദ്യാർഥികളുടെ പഠന, ഗവേഷണ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുന്ന ആധുനിക സംവിധാനങ്ങളടങ്ങിയ ലാപ്ടോപ്പുകളാണ് വാങ്ങുന്നത്.
ഇതിനുള്ള നടപടിക്രമങ്ങൾ 75 ദിവസത്തിനകം പൂർത്തിയാക്കാൻ എംപിയുടെ ഓഫീസിൽ നിന്ന് കോട്ടയം കളക്ടർക്ക് കത്തുനല്കി. രാജപുരത്ത് കോളജ് അനുവദിക്കാൻ നേതൃത്വം നല്കിയ കെ.എം .മാണി സാറിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ജില്ലകൾ കടന്ന് എംപി ഫണ്ട് അനുവദിച്ചതിലൂടെ സാധിക്കുന്നതെന്ന് ഷിനോജ് ചാക്കോ പറഞ്ഞു.