സഹോദയ സ്കൂൾ അണ്ടർ-17 ഫുട്ബോൾ ടൂർണമെന്റ്: ചിന്മയ വിദ്യാലയ ജേതാക്കൾ
1376999
Saturday, December 9, 2023 2:13 AM IST
തൃക്കരിപ്പൂർ: കണ്ണൂർ സഹോദയ സ്കൂൾ അണ്ടർ-17 ഫുട്ബോൾ ടൂർണമെന്റിൽ കാസർഗോഡ് ചിന്മയ വിദ്യാലയ ജേതാക്കളായി. ഏകപക്ഷീയമായ ഒരു ഗോളിന് ആതിഥേയരായ പയ്യന്നൂർ ഐഎസ്ഡി സീനിയർ സെക്കൻഡറി സ്കൂളിനെയാണ് പരാജയപ്പെടുത്തിയത്.
ലൂസേഴ്സ് ഫൈനലിൽ മാട്ടൂൽ സഫ ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം സ്ഥാനം നേടി. മാഹി മൗണ്ട് ഗൈഡ് ഇന്റർനാഷണൽ സ്കൂളിനെയാണ് പരാജയപ്പെടുത്തിയത്.സമാപന ചടങ്ങിൽ ഐഎസ്ഡി ചെയർമാൻ കെ.എം. അഷ്റഫ് സമ്മാനദാനം നിർവഹിച്ചു. കെ.പി. മുഹമ്മദ് സഹദ് അധ്യക്ഷത വഹിച്ചു.
കക്കുളത്ത് അബ്ദുൾ ഖാദർ, സി. ഷൗക്കത്തലി, ടി.പി. സുരേഷ് പൊതുവാൾ, നദീദ അബ്ദുൾ മജീദ്, ഷാഹിന ബുജൈർ എന്നിവർ പ്രസംഗിച്ചു. മികച്ച കളിക്കാരനായി കാസർഗോഡ് ചിന്മയ വിദ്യാലയത്തിലെ ഷിഫാസും ടോപ്പ് സ്കോററായി പയ്യന്നൂർ ഐഎസ്ഡി സ്കൂളിലെ റിഹാൻ അബ്ദുൾ അസീസും മികച്ച ഗോൾ കീപ്പറായി കാസർഗോഡ് ചിന്മയ വിദ്യാലയത്തിലെ സി.വി. ദാവൂദും തെരഞ്ഞെടുക്കപ്പെട്ടു.