ജൈവവൈവിധ്യ പാർക്കിൽ പഠനസൗകര്യമൊരുക്കി കരിവേടകം എയുപി സ്കൂൾ
1376743
Friday, December 8, 2023 2:20 AM IST
കുറ്റിക്കോൽ: കരിവേടകം എയുപി സ്കൂളിലെ വിദ്യാർഥികൾക്ക് ജൈവവൈവിധ്യ പാർക്കിൽ പഠനസൗകര്യമൊരുക്കി.
റമ്പൂട്ടാൻ, മാവ്, സപ്പോട്ട, മാംഗോസ്റ്റിൻ തുടങ്ങി നിരവധി ഫലവൃക്ഷങ്ങൾ നിറഞ്ഞ ജൈവവൈവിധ്യ പാർക്കിൽ പ്രകൃതിയോടിണങ്ങിയുള്ള പഠനം കുട്ടികൾക്ക് നവ്യാനുഭവമായി. പിടിഎ പ്രസിഡന്റും കുറ്റിക്കോൽ പഞ്ചായത്തംഗവുമായ ജോസ് പാറത്തട്ടേൽ പാർക്ക് ഉദ്ഘാടനം ചെയ്തു.
മുഖ്യാധ്യാപിക സി.ജെ. എൽസമ്മ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് തല ഹരിതസഭയിൽ പങ്കെടുത്ത 10 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സോവിനോ എബ്രഹാം, റനീഷ് തോമസ്, നോബിൾ ജോസ്, ഹരികുമാർ, റോഷൻ ടോമി, റോസ് മേരി സിബി എന്നിവർ പ്രസംഗിച്ചു.