നവകേരള യാചനാസദസ് നടത്തി
1374945
Friday, December 1, 2023 7:04 AM IST
ബദിയഡുക്ക: 2013 നവംബര്‍ 30ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ട കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് കെട്ടിടം പണി പൂര്‍ത്തിയാക്കാന്‍ പണം നല്‍കാതെ വഞ്ചിച്ച് നവകേരളം സൃഷ്ടിക്കാന്‍ വേണ്ടി കറങ്ങുന്ന സംസ്ഥാന സര്‍ക്കാരിന്റെ കാസര്‍ഗോഡ് ജില്ലയോടുള്ള അവഗണനക്കെതിരെ യുഡിഎഫ് കാസര്‍ഗോഡ് മണ്ഡലം മെഡിക്കല്‍ കോളജ് സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നവകേരള യാചനാസദസ് സംഘടിപ്പിച്ചു.
ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് പരിസരത്ത് നടത്തിയ പരിപാടി രാജ്മോഹന്‍ ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി ചെയര്മാന് മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു.
മുന്‍ മന്ത്രി സി.ടി. അഹമ്മദലി, എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, എ.കെ.എം. അഷ്റഫ് എംഎല്‍എ, ബി. ശാന്ത, ജെ.എസ്. സോമശേഖര, എ.കെ. ഷെരീഫ്, ബാലകൃഷ്ണ ഗാംഭീര, ശ്യാമപ്രസാദ് മാന്യ, അന്‍വര്‍ ഓസോണ്‍, ജോണ്‍ ക്രാസ്റ്റ എന്നിവര്‍ സംബന്ധിച്ചു.