പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍
1374769
Thursday, November 30, 2023 10:25 PM IST
ബന്തടുക്ക: പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക ചാമക്കൊച്ചി മല്ലംപാറയിലെ ദിനേശന് (ഗണേശന്-40)നെയാണ് വീടിന് സമീപം വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൂലിപ്പണിക്കാരനായ ദിനേശന് ഇന്നലെ രാവിലെയാണ് വീട്ടില്‍ നിന്നും പോയത്. 2022ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് പ്രതിയായ ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഇന്നലെ കേസ് കോടതി വിചാരണക്ക് എടുക്കാനിരിക്കെയാണ് സംഭവം.
തന്നെ ചാമക്കൊച്ചി വനമേഖലയില്‍ അന്വേഷിച്ചാല്‍ മതിയെന്ന് വാര്‍ഡ് മെംബര്‍ക്ക് സന്ദേശമയച്ച ശേഷമായിരുന്നു കാണാതാവുന്നത്. പരേതരായ അണ്ണയ്യ നായിക്ക്-ഹൊസാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബേബി. മക്കള്‍: കാവ്യ, ദിവ്യ, കാര്‍ത്തിക്. സഹോദരങ്ങള്‍: സുന്ദരന്‍, ദേവകി, കസ്തൂരി. പരേതനായ ചന്ദ്രന്.