വിജയോത്സവ റാലി നടത്തി
1374431
Wednesday, November 29, 2023 7:32 AM IST
തൃക്കരിപ്പൂർ: സ്കൂൾ കലോൽസവത്തിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ ആനയിച്ചുകൊണ്ട് തൃക്കരിപ്പൂർ സെന്റ് പോൾസ് എയുപി സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ വിജയോത്സവ റാലി നടത്തി.
ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും എൽപി ജനറൽ വിഭാഗത്തിലും സംസ്കൃതോത്സവത്തിലും രണ്ടാം സ്ഥാനവും അറബിക് കലോത്സവത്തിൽ എൽപി, യുപി വിഭാഗങ്ങളിൽ ഒന്നാംസ്ഥാനവും സെന്റ് പോൾസ് സ്കൂൾ നേടിയിരുന്നു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വിജയോത്സവ റാലിയിൽ പങ്കാളികളായി.
സ്കൂൾ മാനേജർ ഫാ.വിനു കയ്യാനിക്കൽ, മുഖ്യാധ്യാപിക സിസ്റ്റർ ഷീന എന്നിവർ നേതൃത്വം നൽകി.