ജില്ലാ സഹോദയ കലോത്സവത്തില്‍ ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിന് കിരീടം
1339669
Sunday, October 1, 2023 6:36 AM IST
കാഞ്ഞങ്ങാട്: ജില്ലാ സഹോദയ കലോത്സവത്തില്‍ 561 പോയിന്റോടെ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 487 പോയിന്റ് നേടിയ പേരൂര്‍ സദ്ഗുരു പബ്ലിക് സ്കൂള്‍ രണ്ടാം സ്ഥാനവും 397 പോയിന്റോടെ വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.
കാസര്‍ഗോഡ് ഉളിയത്തടുക്ക ജയ്മാതാ സ്കൂളിലും കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിലുമായി നടന്ന കലാമേളയില്‍ 1200 ഓളം കലാപ്രതിഭകള്‍ മാറ്റുരച്ചു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 254 പോയിന്റോടെ വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്കൂള്‍ ഒന്നാം സ്ഥാനവും 215 പോയിന്റോടെ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂള്‍ രണ്ടാം സ്ഥാനവും 184 പോയിന്റോടെ ജയ്മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.
സഹോദയ പ്രസിഡന്റ് ഫാ.ജോസ് ജോസഫ് വിജയികള്‍ക്കുള്ള സമ്മാനവിതരണം നിര്‍വഹിച്ചു. ക്രൈസ്റ്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോര്‍ജ് പുഞ്ചയില്‍, സഹോദയ സെക്രട്ടറി സിസ്റ്റര്‍ ജ്യോതി മലാപ്പറമ്പില്‍, സഹോദയ കള്‍ച്ചറല്‍ ഫോറം കണ്‍വീനര്‍ ഫാ.വി.ജെ. ടോമി, സിസ്റ്റര്‍ ബ്രജിറ്റ് എന്നിവര്‍ പ്രസംഗിച്ചു.