എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കണ്വന്ഷന്
1339135
Friday, September 29, 2023 1:04 AM IST
രാജപുരം: പട്ടികയില്പെടുത്തിയിട്ടും ഇതുവരെ ആനുകൂല്യങ്ങളോ ചികിത്സാ സൗകര്യങ്ങളോ ലഭിക്കാത്ത 1031 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്ക്കുകൂടി ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ അഞ്ചിന് കളക്ടറേറ്റിനു മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിന് മുന്നോടിയായി കള്ളാര്‍, പനത്തടി, കോടോം-ബേളൂര്‍, ബളാല്‍ പഞ്ചായത്തുകളിലെ ദുരിതബാധിതരുടെ കണ്വൻഷന് രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു.
കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് ഉദ്ഘാടനം ചെയ്തു. രാജു ഊന്നുകല്ലേല്‍ അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.
കള്ളാര്‍ പഞ്ചായത്തംഗം വനജ ഐത്തു, പനത്തടി പഞ്ചായത്തംഗം കെ.കെ. വേണുഗോപാല്‍, എം.എം. സൈമണ്‍, വി. കുഞ്ഞിക്കണ്ണന്, സി.ടി. ജോര്‍ജ്, ഒ.ജെ. മത്തായി, ബാലക്യഷ്ണന് കള്ളാര്‍, ജയിന്.പി. വര്‍ഗീസ്, ഷൈനി എന്നിവര്‍ പ്രസംഗിച്ചു.