വിളവെടുപ്പുത്സവം നടത്തി കുട്ടി പോലീസുകാര്‍
1338918
Thursday, September 28, 2023 1:30 AM IST
മാലോം: മാലോത്ത് കസബ ജിഎച്ച്എസ്എസ് എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് വാര്‍ഡ് മെംബര്‍ ജെസി ടോമി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞവര്‍ഷം എസ്പിസിയുടെ നേതൃത്വത്തില്‍ സ്കൂളില്‍ പരിമിതമായ സ്ഥലത്ത് പച്ചക്കറി കൃഷി നല്ല രീതിയില്‍ നടത്തിയതിനാല്‍ ബളാല്‍ ഗ്രാമപഞ്ചായത്തിലെ കൃഷിഭവന് ശാസ്ത്രീയ രീതിയില്‍ പച്ചക്കറി കൃഷി നടത്തുന്നതിനായി ആധുനിക മഴമറ, ഡ്രിപ്പ് ഇറിഗേഷന്‍, മള്‍ച്ചിംഗ് എന്നീ സൗകര്യങ്ങളോടു കൂടിയ കൃഷിത്തോട്ടമാണ് എസ്പിസി യുണിറ്റിന് അനുവദിച്ചത്.ഈ അധ്യയന വര്‍ഷം കാഡറ്റുകള്ഒരുക്കിയ കൃഷിത്തോട്ടത്തിലെ വിളവെടുപ്പാണ് ഇന്ന് നടന്നത്.
വെണ്ട, വഴുതന, പയര്‍, തക്കാളി, പച്ചമുളക് എന്നിവ ജൈവ രീതിയിലാണ് കാഡറ്റുകള്‍ ഇവിടെ പരിപാലിക്കുന്നത്.
എസ്എംസി ചെയര്മാന് കെ. ദിനേശന്, വെള്ളരിക്കുണ്ട് സ്റ്റേഷനിലെ എസ്ഐ പി. ഭാസ്കരന് നായര്‍, മുഖ്യാധ്യാപകന്‍
എം.കെ. പ്രസാദ്, കൃഷി അസിസ്റ്റന്റ് വി. ശ്രീഹരി, എസ്പിസി ചാര്‍ജ് വാഹകരായ പി.ജി. ജോജിത, സിപിഒ എം. ഷാലി, വൈ.എസ്. സുഭാഷ് എന്നിവര്‍ നേതൃത്വം നല്കി.