കളക്ടർ കോട്ടഞ്ചേരി ഇക്കോ ടൂറിസം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു
1337755
Saturday, September 23, 2023 2:43 AM IST
കൊന്നക്കാട്: കോട്ടഞ്ചേരി വനമേഖലയില്‍ ഇക്കോ ടൂറിസം പദ്ധതിക്കു വേണ്ടി പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുള്ള പദ്ധതി പ്രദേശം ജില്ലാ കളക്ടർ കെ. ഇമ്പശേഖര്‍ സന്ദര്‍ശിച്ചു.
ഫോറസ്റ്റ് ഓഫീസര്‍മാരായ നിധിന് ചന്ദ്രന്, സുരേന്ദ്രന് എന്നിവര്‍ കളക്ടറെ അനുഗമിച്ചു വനംവകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുന്നത്.
കുറുമ്പന്മല, പന്നിയാര്‍മാനി എന്നിവിടങ്ങളിലേക്കുള്ള ട്രക്കിംഗ് സൗകര്യം ഒരുക്കുകയാണ് പ്രധാന ലക്ഷ്യം.
കൈവരി, പദ്ധതി പ്രദേശത്തേക്കുള്ള പാത, ടിക്കറ്റ് കൗണ്ടര്‍ തുടങ്ങിയവ നിര്‍മിച്ച് ബക്കിംഗ് സൗകര്യമൊരുക്കും.
സിവില്‍ വര്‍ക്കുകള്‍ പരമാവധി കുറച്ച് പ്രകൃതിസൗഹൃദ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് വനവകുപ്പിന് ഡിഎഫ്ഒ സമര്‍പ്പിച്ചിട്ടുള്ളത്. അനുമതി ലഭിച്ചാല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കും.
വന്യമൃഗസംഘര്‍ഷം ഒഴിവാക്കുക, മേഖലയിലെ ആളുകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുക തുടങ്ങിയവയെല്ലാം പദ്ധതിയുടെ ലക്ഷ്യമാണ്.
സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ഡിഎഫ്ഒ കെ. അഷറഫ് അറിയിച്ചു.