കളറായി പ്രവേശനോത്സവം
1299372
Friday, June 2, 2023 12:26 AM IST
പള്ളിക്കര: ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം തച്ചങ്ങാട് ഗവ. ഹൈസ്കൂളില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. സിനിമാതാരം ഉണ്ണിരാജ ചെറുവത്തൂര്‍ മുഖ്യാതിഥിയായി. സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്, പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്, ബ്ലോക്ക് പഞ്ചായത്തംഗം വി. ഗീത, എ. മണികണ്ഠന്, ബി. സുരേന്ദ്രന്, കെ. രഘുറാംഭട്ട്, വി.എസ്. ബാബുരാജ്, കെ. ശങ്കരന്, ഉണ്ണികൃഷ്ണന് പൊടിപ്പള്ളം, അബ്ദുള്ള മൗവ്വല്‍, ഖദീജ മുനീര്‍, പ്രഭാവതി പെരുമ്പന്തട്ട, മനോജ് പിലിക്കോട് എന്നിവര്‍ പങ്കെടുത്തു. വികസന സമിതി ചെയര്മാന് വി.വി. കുമാരന് സ്വാഗതവും മുഖ്യാധ്യാപകന്‍ കെ.പി. ഷൗക്കമാന് നന്ദിയും പറഞ്ഞു.
രാജപുരം: കള്ളാര്‍ പഞ്ചായത്ത്തല സ്കൂള്‍ പ്രവേശനോത്സവം രാജപുരം ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ബേബി കട്ടിയാങ്കല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് സന്തോഷ് ചാക്കോ, പഞ്ചായത്ത് അംഗം വനജ ഐത്തു, പ്രിന്‍സിപ്പല്‍ ജോബി ജോസഫ്, മുഖ്യാധ്യാപകന്‍ ഒ.എ. ഏബ്രഹാം, എല്‍പി സ്കൂള്‍ മുഖ്യാധ്യാപകന്‍ കെ.ഒ. ഏബ്രഹാം, ബിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ ശ്രീജ എന്നിവര്‍ പ്രസംഗിച്ചു. പിടിഎ പ്രസിഡന്റുമാരായ കെ.എ. പ്രഭാകരന്, ജോര്‍ജ് ആടുകുഴിയില്‍ എന്നിവര്‍ പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. നവീന്‍ പാണത്തൂരിന്റെ മാജിക് ഷോയും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സംസ്ഥാനതല ലിറ്റില്‍ കൈറ്റ്സ് ക്യാമ്പില്‍ ശ്രദ്ധ നേടിയ ഇമ്മാനുവല്‍ മെല്ബിന്റെ ആനിമേഷന്‍ വീഡിയോ പ്രദര്‍ശനവും നടന്നു.
കമ്പല്ലൂര്‍: ചിറ്റാരിക്കാല്‍ ഉപജില്ലാ പ്രവേശനോത്സവം കമ്പല്ലൂര്‍ ജിഎച്ച്എസ്എസില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സതീദേവി, എഇഒ എം.ടി. ഉഷാകുമാരി, എസ്എസ്കെ പ്രോഗ്രാം ഓഫീസര്‍ എം.എ. മധുസൂദനന്, ഡയറ്റ് അധ്യാപകന് ഗിരീശന്, പി.വി. ഉണ്ണിരാജ, കെ.വി. രവി, എം.വി. ബാബു നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലാവയല്: സെന്റ് ജോണ്‍സ് എല്‍പി സ്കൂളിലെ പ്രവേശനോത്സവം ഈസ്റ്റ് എളേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് പ്രശാന്ത് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സോണി ചാക്കോ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോസ് മാണിക്കത്താഴെ അനുഗ്രഹ പ്രഭാഷണം നടത്തി. അസി. മാനേജര്‍ ഫാ. ജിമ്മി കൂടിയാനിക്കല്, പഞ്ചായത്തംഗങ്ങളായ വി.ബി. ബാലചന്ദ്രന്, തേജസ് ഷിന്റോ, പാലാവയല് സ്പോര്‍ട്സ് ക്ലബ് സെക്രട്ടറി സെബാസ്റ്റ്യന്‍ അമ്പിളികുന്നേല്‍, ജിജി ഈരൂലിക്കല്, മുഖ്യാധ്യാപിക എം.വി. ഗീതമ്മ, ജെനി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
രാജപുരം: പനത്തടി പഞ്ചായത്തുതല സ്കൂള്‍ പ്രവേശനോത്സവം പ്രാന്തര്‍കാവ് ജിയുപി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ സുപര്‍ണ രാജേഷ്, പിടിഎ പ്രസിഡന്റ് വി.എന്‍. മനോജ്, പി. അജിത് കുമാര്‍, ആര്. ജനാര്ദനന് എന്നിവര്‍ പ്രസംഗിച്ചു.
തൃക്കരിപ്പൂര്‍: പഞ്ചായത്തുതല പ്രവേശനോല്‍സവം തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എയുപി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷംസുദീന്‍ ആയിറ്റി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഇ. ശശിധരന്, പിടിഎ പ്രസിഡന്റ് കരീം ചന്തേര, ചെറുവത്തൂര്‍ ബിആര്‍സി ട്രെയിനര്‍ അനൂപ് കുമാര്‍ കല്ലത്ത്, സ്കൂള്‍ മാനേജര്‍ ഫാ. വിനു കയ്യാനിക്കല്‍, മുഖ്യാധ്യാപിക സിസ്റ്റര്‍ ഷീന ജോര്‍ജ്, ബിആര്‍സി ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ സി. സനൂപ്, എം.ടി.പി. ഷഹീദ്, എ.ജി. ആയിഷാബി, കേശവ് ഹരീഷ് എന്നിവര്‍ പ്രസംഗിച്ചു.
"ഇമ്മിണി ബെല്ല്യ
പുസ്തകം'
നീലേശ്വരം: സെന്റ് ആന്‍സ് യുപി സ്കൂളില്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂള്‍ മുറ്റത്ത് ഒരുങ്ങിയ "ഇമ്മിണി ബെല്ല്യ പുസ്തകം' ശ്രദ്ധേയമായി. സ്കൂളിലെ 700 ഓളം വരുന്ന കുട്ടികളുടെ വ്യത്യസ്ത സാഹിത്യ സൃഷ്ടികള്‍ ഉള്‍ചേര്‍ത്ത ഭീമന് പുസ്തകമാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.പി. രവീന്ദ്രന് നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് വി.വി. രമേശന് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ കോളിന് ആന്റണി, കൗണ്‍സിലര്‍മാരായ സുഭാഷ്, കെ. നാരായണന്, എംപിടിഎ പ്രസിഡന്റ് മീതു, രാമചന്ദ്രന്, സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മുഖ്യാധ്യാപിക സിസ്റ്റര്‍ ജെസി ജോര്‍ജ് സ്വാഗതവും അധ്യാപിക ശാന്തകുമാരി നന്ദിയും പറഞ്ഞു.
വെള്ളരിക്കുണ്ട്: ബളാല്‍ പഞ്ചായത്തുതല പ്രവേശനോത്സവം നിര്‍മലഗിരി എല്‍പി സ്കൂളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ റവ. ഡോ. ജോണ്സണ് അന്ത്യാംകുളം അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക സിസ്റ്റര്‍ ടെസിന്, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, വാര്‍ഡ് മെംബര്‍ കെ.ആര്. വിനു, അസി. മാനേജര്‍ തോമസ് പാണക്കുഴി, എംപിടിഎ പ്രസിഡന്റ് സിന്‍സി, സിസ്റ്റര്‍ ഡോണ എന്നിവര്‍ പ്രസംഗിച്ചു.
മഹാത്മാഗാന്ധിയുടെ
അര്‍ധകായ പ്രതിമ
സമര്‍പ്പണം
കൊട്ടോടി: ജിഎച്ച്എസ്എസില്‍ എസ്എസ്എല്‍സി 1992-93 ബാച്ച് നിര്‍മിച്ചു നല്കിയ മഹാത്മാഗാന്ധിയുടെ അര്‍ധകായ പ്രതിമയുടെ സമര്‍പ്പണം പ്രവേശനോത്സവത്തോടനുബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് നിര്‍വഹിച്ചു. പഞ്ചായത്തംഗം ജോസ് പുതുശേരികാലായില് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം കൃഷ്ണകുമാര്‍ അക്ഷരദീപം തെളിയിച്ചു. പിടിഎ പ്രസിഡന്റ് ശശിധരന് അധ്യക്ഷത വഹിച്ചു. മുന്‍ പിടിഎ പ്രസിഡന്റ് ബി. സുലൈമാന്റെ സ്മരണാര്‍ഥം എല്ലാ വര്‍ഷവും ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കുള്ള കുട വിതരണം എസ്എംസി ചെയര്മാന് ബി. അബ്ദുള്ളയും ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കുള്ള ബാഗ് വിതരണം പിടിഎ വൈസ് പ്രസിഡന്റ് സി.കെ. ഉമ്മറും നിര്‍വഹിച്ചു. ബേഡഡുക്ക പഞ്ചായത്തംഗം ശങ്കരന്, പ്രിന്‍സിപ്പല്‍ ജയശ്രീ, മുഖ്യാധ്യാപിക ബിജി ജോസഫ്, മദര്‍ പിടിഎ പ്രസിഡന്റ് അനിത, സീനിയര്‍ അസിസ്റ്റന്റ് കൊച്ചുറാണി എന്നിവര്‍ പ്രസംഗിച്ചു.
പനത്തടി: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രവേശനോത്സവം പനത്തടി ഫൊറോന വികാരി ഫാ. ജോസഫ് വാരണത്ത് ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് കോളജ് ഡയറക്ടർ ഫാ. ജോസ് മാത്യു പാറയിൽ അധ്യക്ഷത വഹിച്ചു. മരിയ ഭവൻ സെമിനാരി റെക്ടർ ഫാ. ജിറ്റോ മലമ്പേൽപതിക്കൽ, പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ, സ്റ്റാഫ് സെക്രട്ടറി ബിൻസി ചാക്കോ, പിടിഎ പ്രസിഡന്റ് സുരേഷ് ഫിലിപ്പ്, വിദ്യാർഥി പ്രതിനിധി ഐറിൻ അന്ന വർഗീസ് എന്നിവർ പ്രസംഗിച്ചു. കുട്ടികളെ ബലൂണും പൂക്കളും നൽകി സ്വീകരിച്ചു. വിവിധ കലാപരിപാടികളും നടന്നു.