ബെള്ളൂര്: സ്കൂട്ടറില് ഇടിക്കാതിരിക്കാന് വെട്ടിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ബെള്ളൂര് നെജിക്കാറിലെ അബ്ദുല്ല മദനിയുടെയും സുഹ്റയുടെയും മകന് ഉമറുല് ഫാറൂഖ്(19) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം 4.30 ഓടെ ബെള്ളൂര് കോയംകോടാണ് അപകടമുണ്ടായത്. മുള്ളേരിയയില് നിന്ന് അവശ്യസാധനങ്ങള് വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഉമറുല് ഫാറൂഖ്.