രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജി​ന് ര​ണ്ട് റാ​ങ്കു​ക​ള്‍
Sunday, May 28, 2023 7:03 AM IST
രാ​ജ​പു​രം: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ പ​രീ​ക്ഷ​ക​ളി​ല്‍ രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജി​ന് ര​ണ്ട് റാ​ങ്കു​ക​ൾ.

ബി​എ ഡ​വ​ല​പ്‌​മെ​ന്‍റ് ഇ​ക്ക​ണോ​മി​ക്‌​സി​ല്‍ വി.​ജെ.​ജോ​സ​ഫ് ഒ​ന്നാം റാ​ങ്കും ബി.​എ​സ്.​സി മൈ​ക്രോ​ബ​യോ​ള​ജി​യി​ല്‍ അ​ഞ്ജി​മ ബി​ജു ര​ണ്ടാം റാ​ങ്കു​മാ​ണ് നേ​ടി​യ​ത്.

ചെ​റു​പു​ഴ​യി​ലെ വി.​ജെ.​ജോ​സ് - ജോ​യി​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് വി.​ജെ.​ജോ​സ​ഫ്. കോ​ള​ജി​ലെ പ്ലേ​സ്‌​മെ​ന്‍റ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ക്യാ​മ്പ​സ് പ്ലേ​സ്‌​മെ​ന്‍റി​ല്‍ മ​റ്റു ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം പ്രൊ​ബേ​ഷ​ന​റി ക്ലാ​ര്‍​ക്ക് നി​യ​മ​ന​ത്തി​നും അ​ര്‍​ഹ​ത നേ​ടി​യി​ട്ടു​ണ്ട്. ര​ണ്ടാം റാ​ങ്ക് ജേ​താ​വാ​യ അ​ഞ്ജി​മ ബി​ജു ക​ള്ളാ​റി​ലെ ബി​ജു വ​ര്‍​ഗീ​സി​ന്‍റെ​യും സി​ല്‍​വി ബി​ജു​വി​ന്‍റെ​യും മ​ക​ളാ​ണ്.