കെപിഎസ്ടിഎ ജില്ലാപഠനക്യാമ്പ് തുടങ്ങി
1297743
Saturday, May 27, 2023 1:35 AM IST
കാസര്‍ഗോഡ്: കെപിഎസ്ടിഎ ജില്ലാ പഠനക്യാമ്പ് ചെര്‍ക്കള മാര്‍ത്തോമ വിദ്യാലയത്തില്‍ ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് കാനത്തൂര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ജി.കെ.ഗിരിജ, ട്രഷറര്‍ വട്ടപ്പാറ അനില്‍കുമാർ, നിര്‍വാഹക സമിതി അംഗങ്ങളായ പി.ശശിധരന് എ.വി.ഗിരീശൻ, കെ.അനില്‍കുമാര്‍, ജി.കെ.ഗിരീഷ്, ജില്ലാ സെക്രട്ടറി കെ.ശ്രീനിവാസൻ,അശോകന് കോടോത്ത്, പി.ടി.ബെന്നി, എ.ശോഭന, കെ.വി. വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.അരവിന്ദൻ, ബാലകൃഷ്ണന് പെരിയ, വി.കെ.അജിത്കുമാർ, മുനവര്‍ റഹ്മാന് പനോളി എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് സി.കെ.വേണു അധ്യക്ഷതവഹിച്ചു. കെ.ഗോപാലകൃഷ്ണൻ, കെ.വി.ജനാര്ദ്ദനന്, എ.ജയദേവന് എന്നിവര്‍ പ്രസംഗിച്ചു.