കാഴ്ചപരിമിതരുടെ വിദ്യാലയത്തില്‍ വിവിധ ഒഴിവുകള്‍
1297742
Saturday, May 27, 2023 1:35 AM IST
കാസര്‍ഗോഡ്: വിദ്യാനഗറിലെ കാഴ്ചപരിമിതരുടെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസി.ടീച്ചര്‍ (1 ഒഴിവ്, കാഴ്ചപരിമിതരായ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സ്പെഷല്‍ ഡിപ്ലോമ അല്ലെങ്കില്‍ സ്പെഷല്‍ ഡി-എഡ് ഉണ്ടായിരിക്കണം.
പ്ലസ്ടു, കെ-ടെറ്റ് നിര്‍ബന്ധം. കാഴ്ചപരിമിതി ഇല്ലാത്തവര്‍ക്ക് ഈ യോഗ്യതകള്‍ക്ക് പുറമെ ജനറല്‍ ബിഎഡ് അല്ലെങ്കില്‍ ജനറല്‍ ടിടിസി ഉണ്ടായിരിക്കണം). മെയില്‍ വാര്ഡൻ, ഫീമെയില്‍ വാര്ഡന് (1 ഒഴിവ് വീതം, യോഗ്യത എസ്എസ്എല്‍സി / തത്തുല്യം, സര്‍ക്കാര്‍ അംഗീകൃത നഴ്സിംഗ്, ഫസ്റ്റ് എയ്ഡ് കോഴ്സ് ഉള്ളവര്‍ക്ക് മുന്‍ഗണന. ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം), കുക്ക് (2 ഒഴിവ്, പുരുഷൻ-1, സ്ത്രീ-1) യോഗ്യത എസ്എസ്എല്‍സി/തത്തുല്യം, പാചക ജോലിയില്‍ മുന്‍പരിചയം, പ്രഫഷണല്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളവര്‍ക്ക് മുന്‍ഗണന. ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം), ആയ (1 ഒഴിവ്, യോഗ്യത മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. ഹോസ്റ്റലില്‍ താമസിച്ചു ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം). അഭിമുഖം 30നു രാവിലെ 10ന് സ്കൂള്‍ ഓഫീസിൽ. അര്‍ഹരായവര്‍ യോഗ്യതയും പ്രവര്‍ത്തി പരിചയവും കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റും സഹിതം എത്തണം. ഫോൺ: 04994 255128, 9495462946.