ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നത് വിദ്വേഷം പരത്തുന്ന കലാസൃഷ്ടികളെ മാത്രം: ആര്യാടന് ഷൗക്കത്ത്
1297741
Saturday, May 27, 2023 1:35 AM IST
കാഞ്ഞങ്ങാട്: വിദ്വേഷം പരത്തുന്ന കലാസൃഷ്ടികളെ മാത്രം പ്രോത്സാഹിപ്പിക്കുവാന്‍ ഭരണകൂടം ഒരുമ്പെടുന്ന കാലത്ത് കേരളത്തിലെ സാംസ്കാരിക രംഗത്തുള്ളവര്‍ ഒരുമയുടെ സന്ദേശംപകര്ന്നുകൊണ്ട് മതേതര മൂല്യങ്ങള്‍ക്ക് ശക്തി പകരണമെന്ന് സംസ്കാരസാഹിതി സംസ്ഥാന ചെയര്മാന് ആര്യാടന് ഷൗക്കത്ത്.
ജൂണ്‍ 17, 18 തീയതികളില്‍ സംസ്കാരസാഹിതി സംഘടിപ്പിക്കുന്ന 'ദ്വിദിന ധിഷണ സഭയുടെ പ്രചരണാര്‍ത്ഥം കാഞ്ഞങ്ങാട് നടത്തിയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്മാന് രാഘവന് കുളങ്ങര അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് എം.പ്രദീപ്കുമാര്‍, വി.വി.പ്രഭാകരന്, കെ.വി.രാഘവൻ, ദിനേശന് മൂലക്കണ്ടം, കെ.പി.ബാലകൃഷ്ണൻ, സുകുമാരന്‍ പൂച്ചക്കാട്, രവി പിലിക്കോട്, ബാബു മണിയങ്ങാനം രാമകൃഷ്ണന് മോനാച്ച, എൻ.കെ.ബാബുരാജ്, ജയകൃഷ്ണന് നീലേശ്വരം എന്നിവര്‍ സംസാരിച്ചു.