സിവില്‍ സര്‍വീസ് പരിശീലന ഓറിയന്റേഷന്‍ ക്ലാസ് നാലിന്
1283151
Saturday, April 1, 2023 1:17 AM IST
കാസര്‍ഗോഡ്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹൈസ്കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വീസ് പരിശീലന ഓറിയന്റേഷന്‍ ക്ലാസ് നടത്തും. കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി കാഞ്ഞങ്ങാട് സബ്സെന്ററുമായി സഹകരിച്ചാണ് പരിശീലന ക്ലാസ്. നാലിന് രാവിലെ പത്തിന് വിദ്യാനഗറിലെ അസാപ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ഹാളിലും, ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി കാഞ്ഞങ്ങാട് സബ്സെന്ററിലുമാണ് പരിശീലന ഓറിയന്റേഷന്‍ ക്ലാസ്. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ടാലന്റ് ഡെവലപ്മെന്റ് കോഴ്സ്, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായുള്ള ഫൗണ്ടേഷന് സ്കില്‍ കോഴ്സ് വെക്കേഷന് ബാച്ചുകള്‍ 12 മുതല്‍ മേയ് 11 വരെ സബ്സെന്ററില്‍ നടക്കും. ഫോണ്‍: 8281098876.