വിജയകുമാറിന് ആദരം
1282815
Friday, March 31, 2023 12:39 AM IST
വെള്ളരിക്കുണ്ട്: സര്‍വീസില്‍ നിന്നും വിരമിക്കുന്ന വെള്ളരിക്കുണ്ട് എസ്ഐ എം.പി. വിജയകുമാറിന് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് ആദരവ് നല്കി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാന് അധ്യക്ഷത വഹിച്ചു.
ചിറ്റാരിക്കല്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത് രവീന്ദ്രന്, എസ്ഐ ബി. ഹരികൃഷ്ണന്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട്, പ്രസ് ഫോറം പ്രസിഡന്റ് ഡാജി ഓടയ്ക്കല്‍, യൂത്ത് വിംഗ് പ്രസിഡന്റ് സാം സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി ബാബു കല്ലറയ്ക്കല്‍ സ്വാഗതവും ട്രഷറര്‍ കെ.എം. കേശവന് നമ്പീശന് നന്ദിയും പറഞ്ഞു.
വെള്ളരിക്കുണ്ട്: സര്‍വീസില്‍ നിന്നും വിരമിക്കുന്ന വെള്ളരിക്കുണ്ട് എസ്ഐ എം.പി. വിജയകുമാറിന് വെള്ളരിക്കുണ്ട് ഇടവകാ സമൂഹത്തിന്റെ ആദരവ്. വികാരി റവ. ഡോ. ജോണ്സണ് അന്ത്യാംകുളം ഉപഹാരം നല്കി. ജോസഫ് കുമ്മിണിയില്‍, ബെന്നി പ്ലാമൂട്ടില്‍, പ്രസ് ഫോറം പ്രസിഡന്റ് ഡാജി ഓടയ്ക്കല്‍, ജിമ്മി ഇടപ്പാടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.