വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു
1282814
Friday, March 31, 2023 12:39 AM IST
കാസര്‍ഗോഡ്: ഭവനനിര്‍മാണ ബോര്‍ഡ് മധൂര്‍ വില്ലേജിലെ ഉദയഗിരിയില്‍ നിര്‍മിച്ച വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിന്റെ ഉദ്ഘാടനം റവന്യു മന്ത്രി കെ. രാജന് നിര്‍വഹിച്ചു. മൂന്നുനില കെട്ടിടത്തില്‍ ആകെ 109 കിടക്കകള്‍ ഉള്ളതില്‍ അറ്റാച്ച്ഡ് ബാത്ത്റൂമോടു കൂടിയ മൂന്നു കിടക്കകളുള്ള രണ്ടു മുറികളും, രണ്ടു കിടക്കകളുള്ള അഞ്ചു മുറികളും, ആറു കിടക്കകളുള്ള രണ്ടു ഡോര്‍മെട്രികളുമുണ്ട്.
അറ്റാച്ച്ഡ് ടോയ്ലറ്റ് ഇല്ലാത്ത മൂന്നു കിടക്കകളുള്ള 21 മുറികളും രണ്ടു കിടക്കകളുള്ള രണ്ട് മുറികളും ഏഴു കിടക്കകളുള്ള രണ്ടു ഡോര്‍മെട്രികളും ആണുള്ളത്. അംഗപരിമിതര്‍ക്കുള്ള മുറികള്‍, ഡേ കെയര്‍, കിച്ചണ്‍, ഡൈനിംഗ്, ഹാള്‍, ടെറസിൽ ക്ലോത്ത് ഡ്രൈയിംഗ് ഏരിയ, കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഭവന നിര്‍മാണ ബോര്‍ഡ് സെക്രട്ടറിയുമായ വിനയ് ഗോയല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി, ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ, പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ, ഭവന നിര്‍മാണ ബോര്‍ഡ് അംഗം കാരായി രാജന്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വി.എസ്. ഷിംന, വാര്‍ഡ് മെംബര്‍ ഹബീബ് ചെട്ടുംകുഴി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബിജു ഉണ്ണിത്താന്, ടി.പി. യൂസഫ്, കൂക്കള്‍ ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചെയര്മാന് പി.പി. സുനീര്‍ സ്വാഗതവും സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ഹരികൃഷ്ണന് നന്ദിയും പറഞ്ഞു.