ലോക ക്ഷയരോഗ ദിനാചരണം
1280809
Saturday, March 25, 2023 1:09 AM IST
ചുള്ളിക്കര: ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം ചുള്ളിക്കര മേരി മാതാ ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ ടിബി ഓഫീസര്‍മാരായ ഡോ. സിറിയക് ആന്റണി, ഡോ. രവിപ്രസാദ്, എസ്ടിഎസ്മാരായ പി.വി. രാജേന്ദ്രന്, സി. സുകുമാരന്‍, എ.കെ. ബാലന് എന്നിവരെ ആദരിച്ചു. ചലച്ചിത്ര സംവിധായകന് ആമിര്‍ പള്ളിക്കല്‍ വിശിഷ്ടാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.വി. രാംദാസ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ടിബി ഓഫീസര്‍ ഡോ. എ. മുരളീധര നല്ലൂരായ ദിനാചരണ സന്ദേശം നല്കി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ, ബ്ലോക്ക് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. പത്മകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം സി. രേഖ, കള്ളാര്‍ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സന്തോഷ് വി.ചാക്കോ, മെംബര്‍മാരായ ബി. അജിത് കുമാര്‍, കൃഷ്ണകുമാര്‍, കാഞ്ഞങ്ങാട് ഐഎപി പ്രസിഡന്റ് ഡോ. ബിപിന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. റിജിത് കൃഷ്ണന്, വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഫോര്‍ എലിമിനേഷന് ഓഫ് ടിബി ഡോ. പ്രവീണ്‍ എസ്. ബാബു, കാസര്‍ഗോഡ് ടിബി യൂണിറ്റ് എംഒടിസി ഡോ. നാരായണ പ്രദീപ്, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ടെക്നിക്കല്‍ അസിസ്റ്റൻഡ് ഇന്‍ ചാര്‍ജ് പി. കുഞ്ഞികൃഷ്ണന് നായര്‍, ജില്ലാ എംസിഎച്ച് ഓഫീസര്‍ എന്‍.ജി. തങ്കമണി എന്നിവര്‍ പ്രസംഗിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാന ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. സുകു സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിഷോകുമാര്‍ നന്ദിയും പറഞ്ഞു.
ചിറ്റാരിക്കാല്‍: ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് ഈസ്റ്റ് എളേരി പഞ്ചായത്തിന്റെയും ചിറ്റാരിക്കാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ബോധവത്കരണ റാലിയും സെമിനാറും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന് ഫിലോമിന ജോണി പതാക ഉയര്‍ത്തി.
മെഡിക്കല്‍ ഓഫീസര്‍ ഡോ. സൂര്യ രാഘവന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.ജെ. ജിജി, പഞ്ചായത്തംഗങ്ങളായ വിനീത് ജോസഫ്, ജോസഫ് മുത്തോലി എന്നിവര്‍ നേതൃത്വം നല്കി. ഡോ. സൂര്യ രാഘവന് ക്ലാസ് നയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ടി. ശ്രീനിവാസന്, ഗീതാമണി, സാജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.