സെന്റ് തോമസ് എല്‍പി സ്കൂളില്‍ പഠനോത്സവം
1279915
Wednesday, March 22, 2023 1:18 AM IST
ചിറ്റാരിക്കാല്‍: തോമാപുരം സെന്റ് തോമസ് എല്‍പി സ്കൂളിലെ പഠനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. മാര്ട്ടിന് കിഴക്കേത്തലയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം ജോസഫ് മുത്തോലി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉഷാകുമാരി, മുഖ്യാധ്യാപകന്‍ മാര്ട്ടിന് ജോസഫ്, പിടിഎ പ്രസിഡന്റ് ഷോണി കലയത്താങ്കല്‍, മദര്‍ പിടിഎ പ്രസിഡന്റ് റോജി അഗസ്റ്റിന്, സിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ വീണ, സീനിയര്‍ അസിസ്റ്റൻഡ് ജെസി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് 2022-23 വര്‍ഷത്തെ മികച്ച അക്കാദമിക് പ്രവര്‍ത്തനങ്ങളുടെയും പഠനാനുബന്ധ പ്രവര്‍ത്തനങ്ങളുടെയും അവതരണം നടന്നു.