പക്ഷി നിരീക്ഷണയാത്ര നടത്തി
1264725
Saturday, February 4, 2023 12:41 AM IST
മാലോം: മാലോത്ത് കസബ ജിഎച്ച്എസ്എസിലെ എസ്പിസി യൂണിറ്റും കേരള വനം വന്യജീവി വകുപ്പ് - സാമൂഹിക വനവത്കരണ വിഭാഗം കാസര്ഗോഡും സംയുക്തമായി 'ശാസ്ത്രീയ പക്ഷിനിരീക്ഷണ യാത്ര സംഘടിപ്പിച്ചു. കാസര്ഗോഡ് ബേഡേഴ്സ് ഗ്രൂപ്പിലെ അംഗങ്ങളായ പി.ശ്യാംകുമാര്, എം.ഹരീഷ് ബാബു, എസ്.അഖില്, ശ്രീലാല് കെ.മോഹന് എന്നിവര് കുട്ടികള്ക്ക് ശാസ്ത്രീയ പക്ഷി നിരീക്ഷണത്തിന്റെ അടിസ്ഥാന പാഠങ്ങള് പറഞ്ഞു കൊടുത്തു. മുഖ്യാധ്യാപകന് ജ്യോതി ബസു, എസ്പിസിയുടെ ചുമതലയുള്ള അധ്യാപകരായ ജോബി ജോസ്, പി.ജി.ജോജിത എന്നിവര് നേതൃത്വം കൊടുത്തു.