കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Friday, February 3, 2023 12:35 AM IST
പെ​രി​യ: ദേ​ശീ​യ​പാ​ത പെ​രി​യ ടൗ​ണി​ല്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പെ​രി​യ നി​ടു​വോ​ട്ടു​പാ​റ​യി​ലെ വൈ​ശാ​ഖ് (26) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പു​ല്ലൂ​ര്‍ ത​ട​ത്തി​ലെ ക​രു​ണാ​ക​ര​ന്‍റെ മ​ക​ള്‍ ആ​ര​തി (21)യെ ​ഗു​രു​ത​ര​നി​ല​യി​ല്‍ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45 അ​പ​ക​ടം. ബ​സ് യാ​ത്ര​ക്കാ​രാ​യ പു​ളി​ക്ക​ലി​ലെ കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ (65), ഐ​ശ്വ​ര്യ മു​ത്ത​ന​ടു​ക്കം (19), വി​ജി​ന പെ​രി​യ (25), ശ്രീ​വി​ദ്യ ത​ണ്ണോ​ട്ട് (37), മാ​ധ​വി തു​മ്പ​ക്കു​ന്ന് (60), ജി​തി​ന്‍ (21) എ​ന്നി​വ​ർ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. മൂ​ന്നാം​ക​ട​വി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ​ബ​സും പു​ല്ലൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. മ​രി​ച്ച വൈ​ശാ​ഖ് പെ​രി​യ​യി​ല്‍ ഇ​ന്‍റ​ര്‍​ലോ​ക്ക് സ്ഥാ​പ​നം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ചാ​ലി​ങ്കാ​ലി​ല്‍ സ്വ​ന്ത​മാ​യി ട​യ​ര്‍ റി​സോ​ളിം​ഗ് സ്ഥാ​പ​നം തു​ട​ങ്ങാ​നി​രി​ക്ക​യാ​ണ് വൈ​ശാ​ഖി​നെ മ​ര​ണം ത​ട്ടി​യെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ​ശു​പ​ത്രി​യി​ല്‍ മോ​ര്‍​ച്ച​റി​യി​ല്‍. പ​രേ​ത​ത​രാ​യ സ​ദാ​ന​ന്ദ​ന്‍റെ​യും അ​മ്മി​ണി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: മ​ധു, ശാ​ലി​നി, സു​ധീ​ഷ്, അ​ശ്വ​തി, കാ​ര്‍​ത്തി​ക്. കാ​സ​ര്‍​ഗോ​ഡ് ഗ​വ.​കോ​ള​ജ് മൂ​ന്നാം​വ​ര്‍​ഷ ബി​എ​സ്‌​സി സു​വോ​ള​ജി വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ആ​ര​തി.