കാഞ്ഞങ്ങാട് ഗവ. നഴ്സിംഗ് സ്കൂളിൽ ദീപം തെളിക്കല്‍
1263901
Wednesday, February 1, 2023 12:48 AM IST
കാഞ്ഞങ്ങാട്: ഗവ. നഴ്സിംഗ് സ്കൂള്‍ 20-ാം ബാച്ചിന്റെ ദീപം തെളിക്കല്‍ ചടങ്ങ് ജില്ലാ നഴ്സിംഗ് ഓഫീസര്‍ പി.എം.മേരിക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ടി.കെ. ഷൈബി അധ്യക്ഷതവഹിച്ചു.
നഴ്സിംഗ് ട്യൂട്ടര്‍ ടിറ്റോ സി. ടോമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മോട്ടിവേഷണല്‍ സ്പീക്കര്‍ സിജോ എം. ജോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ഗീത ശ്രീധരന്, പിടിഎ പ്രസിഡന്റ് എ. നീലാംബരന്‍, നഴ്സിംഗ് ട്യൂട്ടര്‍ ടിജിമോള്‍ എന്‍. തോമസ്, കെ.ബി.അനില്‍കുമാര്‍, മിഥുന രാജ്, ശ്രീജിത്, മുഹമ്മദ് റിസാല്‍ എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രിന്‍സിപ്പല്‍ സി.പി.കെ. ജയപ്രകാശ് സ്വാഗതവും കെ.ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.