കൃ​ഷി​ക്ക് ധ​ന​സ​ഹാ​യ​വു​മാ​യി ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ മി​ഷ​ന്‍
Tuesday, January 24, 2023 1:34 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ പ​ച്ച​ക്ക​റി​യും നേ​ന്ത്ര​വാ​ഴ​യും കൃ​ത്യ​താ​കൃ​ഷി​യി​ലൂ​ടെ(​പ്രി​സി​ഷ​ന്‍ ഫാ​മിം​ഗ്) ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് 55 ശ​ത​മാ​നം വ​രെ സ​ബ്സി​ഡി​യോ​ടെ കൃ​ഷി വ​കു​പ്പി​ന്‍റെ പ​ദ്ധ​തി. സം​സ്ഥാ​ന ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ മി​ഷ​ന്‍ - രാ​ഷ്ട്രീ​യ കൃ​ഷി വി​കാ​സ് യോ​ജ​ന എ​ന്ന പ​ദ്ധ​തി​യി​ല്‍ നി​ന്നു​ള്ള ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ജി​ല്ല​യി​ല്‍ കൃ​ത്യ​ത​കൃ​ഷി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഈ ​വ​ര്‍​ഷം 10 ഹെ​ക്ട​റി​ല്‍ നേ​ന്ത്ര​വാ​ഴ​കൃ​ഷി​യും 30 ഹെ​ക്ട​റി​ല്‍ പ​ച്ച​ക്ക​റി​കൃ​ഷി​യും കൃ​ഷി ചെ​യ്യു​ന്ന​തി​നാ​ണ് ജി​ല്ല​യി​ല്‍ ആ​നു​കൂ​ല്യം ന​ല്‍​കു​ന്ന​ത്. നേ​ന്ത്ര​വാ​ഴ കൃ​ഷി​ക്ക് ഒ​രു ക​ര്‍​ഷ​ക​ന് നാ​ലു ഹെ​ക്ട​ര്‍ വ​രെ​യും പ​ച്ച​ക്ക​റി കൃ​ഷി​ക്ക് ഒ​രു ക​ര്‍​ഷ​ക​ന് ര​ണ്ടു ഹെ​ക്ട​ര്‍ വ​രെ​യു​മാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്. നേ​ന്ത്ര​വാ​ഴ​കൃ​ഷി​ക്ക് ഹെ​ക്ട​റി​ന് 96,000 രൂ​പ അ​നു​വ​ദി​ക്കും. കൃ​ഷി ചെ​ല​വി​ന്‍റെ 40 ശ​ത​മാ​നം ഹെ​ക്ട​റി​ന് 35,000 രൂ​പ​യും വ​ള പ്ര​യോ​ഗ​ത്തി​നു​ള്ള ഫെ​ര്‍​ട്ടി​ഗേ​ഷ​ന്‍ യൂ​ണി​റ്റ് സ്ഥാ​പി​ക്കാ​ന്‍ ചെ​ല​വിന്‍റെ 40 ശ​ത​മാ​ന​വും പ​ര​മാ​വ​ധി ഹെ​ക്ട​റി​ന് 45,000 രൂ​പ​യും പ്ലാ​സ്റ്റി​ക് പു​ത​യി​ടാ​ന്‍ ചെ​ല​വി​ന്റെ 50 ശ​ത​മാ​നം പ​ര​മാ​വ​ധി 16,000 രൂ​പ​യും അ​നു​വ​ദി​ക്കും. പ​ച്ച​ക്ക​റി​കൃ​ഷി​ക്ക് ഹെ​ക്ട​റി​ന് 91,000 രൂ​പ അ​നു​വ​ദി​ക്കും. ഇ​തി​ല്‍ കൃ​ഷി ചെ​ല​വി​ന്‍റെ 40 ശ​ത​മാ​നം തു​ക​യാ​യി പ​ര​മാ​വ​ധി 20,000 രൂ​പ​യും ഫെ​ര്‍​ട്ടി​ഗേ​ഷ​ന്‍ യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് 55 ശ​ത​മാ​നം തു​ക​യാ​യി പ​ര​മാ​വ​ധി ഹെ​ക്ട​റി​ന് 55,000 രൂ​പ​യും പ്ലാ​സ്റ്റി​ക് പു​ത​യി​ട​ലി​ന് ചെ​ല​വി​ന്‍റെ 50 ശ​ത​മാ​നം തു​ക​യാ​യി ഹെ​ക്ട​റി​ന് 16,000 രൂ​പ​യും ന​ല്‍​കു​ന്നു. കൂ​ടാ​തെ കൃ​ത്യ​താ​കൃ​ഷി​യി​ല്‍ താ​ല്‍​പ​ര്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍​ക്കാ​യി ജി​ല്ലാ​ത​ല​ത്തി​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കി രേ​ഖ​ക​ള്‍ കൃ​ഷി ഭ​വ​നി​ല്‍ ന​ല്‍​കി​യാ​ല്‍ സ​ബ്സി​ഡി ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ല്‍​കും. താ​ല്‍​പ​ര്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍ 31ന​കം അ​ത​തു കൃ​ഷി​ഭ​വ​നു​ക​ളി​ല്‍ അ​പേ​ക്ഷ ന​ല്‍​ക​ണം.