ചിത്രരചന മത്സര വിജയികൾ
1246252
Tuesday, December 6, 2022 1:02 AM IST
കാസർഗോഡ്: വനിത ശിശു വികസന വകുപ്പ്, ജില്ല വനിത ശിശു വികസന ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന് പരിപാടികളുടെ ഭാഗമായി ഹൈസ്കൂള്‍ - ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്ക് ചിത്രരചന മത്സരം നടത്തി. എം.അഭിനവ് (ബല്ല ഈസ്റ്റ് ജിഎച്ച്എസ്എസ്), വൈശാഖ് റായ് (എടനീര്‍ ജിഎച്ച്എസ്എസ്), എ.വി.അഷ്ഫിദ (കുമ്പള ജിഎച്ച്എസ്എസ്) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
വിജയികള്‍ക്ക് ജില്ല കളക്ടര്‍ സ്വാഗത് ഭണ്ഡാരി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ല വനിത ശിശു വികസന ഓഫീസര്‍ വി.എസ്.ഷിംന അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ
ആനുകൂല്യത്തിന് അപേക്ഷിക്കാം
കാസർഗോഡ്: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗത്വം എടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയായ അംഗങ്ങളുടെ മക്കള്‍ക്ക് നടപ്പ് വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി 31 വരെ നീട്ടി.
അപേക്ഷയോടൊപ്പം അംഗത്തിന്റെ അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ്, ഇതുവരെ ക്ഷേമനിധിയില്‍ അംശാദായം അടച്ച രസീതികളുടെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, കുട്ടിയുടെ എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ, അംഗത്തിന്റെ ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് (ഐഎഫ്എസ് സി സഹിതം), വിജയിച്ച പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഫോണ്‍: 0497 2970272.