പാ​ട്ടു​വീ​ട്ടി​ലേ​ക്ക് ര​ണ്ടു സ​മ്മാ​ന​ങ്ങ​ള്‍
Friday, December 2, 2022 12:33 AM IST
യു​പി വി​ഭാ​ഗം ല​ളി​ത​ഗാ​നം, ശാ​സ്ത്രീ​യ സം​ഗീ​തം എ​ന്നി​വ​യി​ല്‍ പി.​ആ​ര്‍.​വൈ​ഗ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​പ്പോ​ള്‍ അ​ത് പാ​ട്ടു​വീ​ട് എ​ന്ന സം​ഗീ​ത കൂ​ട്ടാ​യ്മ​യ്ക്കു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​യി.
ചെ​റു​വ​ത്തൂ​ര്‍ വേ​ങ്ങാ​ട്ടെ ര​വീ​ന്ദ്ര​ന്‍ പാ​ടാ​ച്ചേ​രി​യും ഭാ​ര്യ സീ​ന ക​ല്യാ​ല്‍, മ​ക്ക​ളാ​യ അ​നാ​മി​ക, വൈ​ഗ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ​ഴ​യ സി​നി​മാ പാ​ട്ടു​ക​ള്‍ പാ​ടു​ന്ന ഈ ​ഗ്രൂ​പ്പി​ന് ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്സു​ണ്ട്. രാ​ജേ​ഷ് തൃ​ക്ക​രി​പ്പൂ​രി​ന്‍റെ ശി​ഷ്യ​യാ​ണ് തു​രു​ത്തി ആ​ര്‍​യു​ഇ​എം എ​ച്ച്എ​സ്എ​സി​ലെ ഈ ​ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി. കൈ​ത​പ്രം വി​ശ്വ​നാ​ഥ​ന്‍റെ കീ​ഴി​ല്‍ സം​ഗീ​തം പ​ഠി​ച്ച അ​ച്ഛ​ന്‍ ര​വീ​ന്ദ്ര​ന്‍ ബ​ട്ട​ത്തൂ​ര്‍ ബെ​വ്‌​കോ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. മ​ക​ള്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​ലെ മു​ഖ്യാ​ധ്യാ​പി​ക​യാ​ണ് സീ​ന. മൂ​ത്ത മ​ക​ള്‍ അ​നാ​മി​ക​യും ഇ​തേ​യി​ന​ങ്ങ​ളി​ല്‍ ക​ലോ​ത്സ​വ വേ​ദി​ക​ളി​ല്‍ സ്ഥി​രം വി​ജ​യി​യാ​യി​രു​ന്നു.