വണ്‍ മില്യണ്‍ ഗോള്‍ കാമ്പയിൻ സമാപിച്ചു
1242236
Tuesday, November 22, 2022 12:55 AM IST
കാസർഗോഡ്: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ലഹരിമുക്ത ബോധവത്കരണത്തിന്റെ ഭാഗമായി കായിക വകുപ്പ് സംഘടിപ്പിക്കുന്ന 'വണ്‍ മില്യണ്‍ ഗോള്‍' കാമ്പയിന് 2022ന് സമാപനമായി. കളക്ടറേറ്റ് വളപ്പില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഗോളടിച്ചു സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, അസി. കളക്ടര്‍ മിഥുന് പ്രേംരാജ്, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്, വൈസ് പ്രസിഡന്റ് പി.അശോകന്, സെക്രട്ടറി എം.എസ്.സുദീപ് ബോസ്, എക്സിക്യൂട്ടീവ് മെമ്പര്‍മാരായ പള്ളം നാരായണന്, അനില്‍ ബങ്കളം, സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനി ടി.വി.ബാലന്, അസി. എക്സൈസ് കമ്മീഷണര്‍ എസ്.കൃഷ്ണകുമാര്‍, ഇന്‍സ്പെക്ടര്‍ ടോണി ഐസക്, വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്നേഹ എന്നിവർ സംബന്ധിച്ചു.