സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റ്: അസ്ഹറുദ്ദീൻ കേരള ടീമിൽ
1227757
Thursday, October 6, 2022 12:41 AM IST
കാസർഗോഡ്: 11 മുതൽ മൊഹാലിയിൽ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള സീനിയർ ടീമിൽ കാസർഗോഡ് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീൻ ഇടം നേടി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ അസ്ഹറുദ്ദീൻ ഏഴാം തവണയാണ് സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലേക്കുള്ള കേരള ടീമിൽ ഇടം നേടുന്നത്. അസ്ഹറുദ്ദീനെ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അഭിനന്ദിച്ചു.
തെരേസ ഫ്രാന്‍സിസിന് സ്വീകരണം നല്കി
കുറ്റിക്കോല്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനത്തില്‍ 19 ദിവസവും സ്ഥിരാംഗമായി പദയാത്ര നടത്തിയ ജില്ലയില്‍ നിന്നുള്ള ഏക വനിതാ പ്രതിനിധി മഹിളാ കോണ്‍ഗ്രസ് ജില്ലാ ട്രഷറര്‍ തെരേസ ഫ്രാന്‍സിസിന് കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ബന്തടുക്ക പ്രിയദര്‍ശിനി മന്ദിരത്തില്‍ നടന്ന പരിപാടി മണ്ഡലം പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു.
മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഷ അരവിന്ദ് അധ്യക്ഷത വഹിച്ചു.