കടുമേനി സെന്റ് മേരീസിന് കിരീടം
1227753
Thursday, October 6, 2022 12:41 AM IST
കടുമേനി: ജില്ലാ ഹാന്‍ഡ്ബോള്‍ അസോസിയേഷന് സംഘടിപ്പിച്ച സബ് ജൂണിയര്‍ ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കടുമേനി സെന്റ് മേരീസ് ഹൈസ്കൂൾ ചാമ്പ്യന്മാരായി. ഫൈനലില്‍ ആതിഥേയരായ കുണ്ടംകുഴി ജിഎച്ച്എസ്എസിനെയാണ് പരാജയപ്പെടുത്തിയത്.
ഈ അധ്യയനവര്‍ഷത്തില്‍ പരിശീലനം തുടങ്ങിയ ടീം ആദ്യ അവസരത്തില്‍ തന്നെയാണ് ജില്ലാ കിരീടത്തില്‍ മുത്തമിടുന്നത്. ഡയാന സോണി, നിഹാരിക രാജേഷ്, പി.എസ്.പ്രവീണ, ഇ.ബി.ശ്രീപ്രിയ, അന്ന അനുപം തോമസ്, റിയ തെരേസ റെജി, കെ.ശ്രീലക്ഷ്മി, ഇ.എസ്.രേവതി, കെ.ജെ.അവന്തിക, ആര്.എസ്.അശ്വതി, ഏയ്ഞ്ചല്‍ സോമിച്ചന്‍, നേഹ ഷിജോ, ഒലിവിയ സ്റ്റാന്‍ലി, ഇവാന മരിയ ബിനോയ്, എം.ഡി.ആര്യ, ആന്‍ മരിയ ജോഷി, എന്‍.ജെ.മരിയ റോസ് എന്നിവരായിരുന്നു ടീം അംഗങ്ങള്‍. ഷിജു കോലാത്ത് പരിശീലകനും സ്കൂളിലെ അധ്യാപികയായ സിന്ധു മാനേജരുമായിരുന്നു. ആൺകുട്ടികളുടെ വിഭാഗത്തിൽ കാസര്‍ഗോഡ് ചില്‍ഡ്രന്‍സ് ഹോമിനെ പരാജയപ്പെടുത്തി കുണ്ടംകുഴി ജിഎച്ച്എസ്എസ് ജേതാക്കളായി.