വ്യാപാര മഹോത്സവം: നറുക്കെടുപ്പ് നടത്തി
1227477
Tuesday, October 4, 2022 12:57 AM IST
വെള്ളരിക്കുണ്ട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് നടത്തുന്ന വ്യാപാര മഹോത്സവത്തിന്റെ ഭാഗമായുള്ള ആദ്യമാസ നറുക്കെടുപ്പ് നടത്തി. ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. തഹസിൽദാർ പി.വി.മുരളി നറുക്കെടുപ്പ് നടത്തി. യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട്, പ്രസ് ഫോറം പ്രസിഡന്റ് ഡാജി ഓടയ്ക്കൽ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ബിജി ജോൺ സ്വാഗതവും ട്രഷറർ കെ.എം.കേശവൻ നമ്പീശൻ നന്ദിയും പറഞ്ഞു.സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പരുകൾ: ഒന്നാം സമ്മാനം 17132, രണ്ടാം സമ്മാനം 12545, മൂന്നാം സമ്മാനം 24729, നാലാം സമ്മാനം10464, അഞ്ചാം സമ്മാനം 13142.