വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ബം​ഗാ​ള്‍ സ്വ​ദേ​ശി മ​രി​ച്ചു
Saturday, October 1, 2022 1:45 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: സ്‌​കൂ​ട്ട​ര്‍ ഓ​ട്ടോ​യി​ലി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ള്‍ ജ​യ്പാ​ല്‍​ഗു​രി ചെ​ക് മൗ​ലാ​നി​യി​ലെ ചി​ത്ത​ര​ഞ്ജ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ മ​ക​ന്‍ പു​ള​ക് സ​ര്‍​ക്കാ​ര്‍ (26)ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം തൃ​ക്ക​രി​പ്പൂ​ര്‍ ന​ട​ക്കാ​വ് അ​ഗ്‌​നി ര​ക്ഷാ നി​ല​യ​ത്തി​ന് മു​ന്നി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സ്‌​കൂ​ട്ട​റി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ത്തി​ന്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.