ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
1225491
Wednesday, September 28, 2022 1:05 AM IST
കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്ത് ആഭ്യന്തര പരാതി പരിഹാര സമിതി(ഐസിസി)യുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ ആരോഗ്യം എന്ന വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ബോധവത്കരണ ക്ലാസ് നടത്തി. ഭീമനടി ആയുര്‍വേദ ഡിസ്പന്‍സറി സീനിയര്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇന്ദു ദിലീപ് ക്ലാസെടുത്തു.
മാനസിക സമ്മര്‍ദ്ദം ഒഴിവാക്കിയും ബൗദ്ധിക നേട്ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെട്ടും മികച്ച ഭക്ഷണക്രമം പാലിച്ചും സ്ത്രീകള്‍ ആരോഗ്യവതികളാകേണ്ടതിന്റെ ആവശ്യകത ഡോ.ഇന്ദു ചൂണ്ടിക്കാട്ടി. നാടന്‍ ഇലക്കറികളും പഴങ്ങളും ഭക്ഷണമാക്കുന്നതിലൂടെയും വ്യയാമത്തിലൂടെയും ജീവിത ശൈലീ രോഗങ്ങളെ അകറ്റി മികച്ച ആരോഗ്യം നിലനിര്‍ത്താവുന്നതാണെന്നും ആയുര്‍വേദത്തിലൂടെ പ്രകൃതിയിലേക്ക് മടങ്ങണമെന്ന സന്ദേശവും ഡോക്ടര്‍ നല്കി. ജില്ലാ ജാഗ്രതാ സമിതി കൗണ്‍സിലര്‍ സുകുമാരി, ജില്ലാ പഞ്ചായത്ത് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് സൗമിനി എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് എം.എ.സൈറ സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് എ.പ്രേമ നന്ദിയും പറഞ്ഞു.